കോവിഡിനെതിരെ നമുക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച പ്രതിരോധമാണ് വാക്സിനേഷൻ. കോവിഡിനെ പൂർണ്ണമായി തുടച്ചു മാറ്റുന്ന തരത്തിൽ സാമൂഹ്യപ്രതിരോധശേഷി ആർജ്ജിക്കുകയാണ് വാക്സിനേഷനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വാക്സിനേഷൻ വലിയ തോതിൽ നടപ്പിലാക്കിയ രാജ്യങ്ങളിൽ മികച്ച ഫലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ലഭ്യമായ രണ്ട് വാക്സിനുകളും മികച്ച ഫലപ്രാപ്തിയുള്ളവയും സുരക്ഷിതവും കാര്യമായ പാർശ്വഫലങ്ങളില്ലാത്തവയുമാണ്.